പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

kochi metro

ഡിസംബര്‍ 31ന് മാത്രം ലഭിച്ച 44,67,688 രൂപയുടെ വരുമാനക്കണക്കിലും മെട്രോ റെക്കോര്‍ഡ് സൃഷ്ടിച്ചു.

പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. മെട്രോയുടെ വിവിധ യാത്രാസംവിധാനങ്ങളായ മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, വാട്ടര്‍ മെട്രോ എന്നിവയില്‍ സഞ്ചരിച്ചവരുടെ എണ്ണമാണ് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. പുതുവര്‍ഷത്തലേന്നും പുലര്‍ച്ചെയുമായി 1,61,683 യാത്രക്കാരാണ് മെട്രോ സംവിധാനങ്ങളില്‍ ആകെ യാത്ര ചെയ്തത്. ഡിസംബര്‍ 31ന് മാത്രം ലഭിച്ച 44,67,688 രൂപയുടെ വരുമാനക്കണക്കിലും മെട്രോ റെക്കോര്‍ഡ് സൃഷ്ടിച്ചു.

tRootC1469263">


സര്‍വീസ് സമയം നീട്ടിയും മറ്റുമാണ് മെട്രോ ഈ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി പുലര്‍ച്ചെ രണ്ട് മണി വരെയാണ് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തിയത്. ആകെ 1,39,766 പേരാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തത്.
പുലര്‍ച്ചെ നാല് മണി വരെയാണ് ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് നടത്തിയത്. ഇതാദ്യമായാണ് ഫീഡര്‍ ബസുകള്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വരെ സര്‍വീസ് നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വൈപ്പിനില്‍ എത്തിയ യാത്രക്കാരെ നഗരത്തിന്റെ പലയിടങ്ങളിലേക്കും എത്തിച്ചത് ഇലക്ട്രിക് ബസുകളിലാണ്. 6817 പേരാണ് ബസില്‍ ആകെ യാത്ര ചെയ്തത്.
വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്ര ചെയ്തു. മട്ടാഞ്ചേരി - ഹൈക്കോടതി, വൈപ്പിന്‍ - ഹൈക്കോടതി റൂട്ടില്‍ അധിക സര്‍വീസുകള്‍ നടത്തിയാണ് വാട്ടര്‍ മെട്രോ ഈ നേട്ടം കൈവരിച്ചത്.

Tags