പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ

Problem solved; Kochi Metro service resumed after disruption

 കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടി. കഴിഞ്ഞ മൂന്ന് മാസമായി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്താണ് കൊച്ചി മെട്രോയുടെ പുതിയ തീരുമാനം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലെ തിരക്ക് കുറയ്ക്കാനും യാത്ര കൂടുതൽ സുഗമമാക്കാനുമാണ് ഈ ക്രമീകരണം.

ജൂലൈ 22 മുതൽ രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും ഉള്ള പീക്ക് ഹവേഴ്സിൽ ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളിൽ സർവീസ് നടത്തുന്നതായിരിക്കും. ഇതിന്റെ ഭാഗമായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി പുതുതായി ആരംഭിക്കും.

Also Read: ‘രക്തം വാർന്ന് കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ അപ്പോഴും കാത്തിരിക്കാൻ പറയുമായിരുന്നോ?’ ആരോഗ്യ മന്ത്രിക്കെതിരെ ശോഭ സുരേന്ദ്രൻ‌

ഈ പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. കൂടാതെ, തിരക്ക് നിയന്ത്രിക്കാനും കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം യാത്രക്കാർക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags