കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃ ക്യാമ്പിലും വിമര്‍ശനവുമായി ദീപ്തി മേരി വര്‍ഗീസ്
Jan 4, 2026, 21:05 IST
തെരഞ്ഞെടുത്ത രീതിയെ ആണ് വിമര്‍ശിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി.
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ വിമര്‍ശനം. മേയര്‍ തെരഞ്ഞെടുപ്പിനെതിരെ ദീപ്തി മേരി വര്‍ഗീസാണ് വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുത്ത രീതിയെ ആണ് വിമര്‍ശിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി.
tRootC1469263">കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിങ്ങിലാണ് വിമര്‍ശനം ഉന്നയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് സക്കീര്‍ ഹുസൈനും വിമര്‍ശിച്ചു. കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക.
.jpg)


