കൊച്ചി - ധനുഷ്‌കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു
Jun 20, 2025, 20:32 IST
ഇടുക്കി : കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ് കളക്ടര്‍ പിന്‍വലിച്ചു.
ടോള്‍ പ്ലാസയില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ കടന്നു പോകുന്ന പാത (ലൈന്‍) തടസ്സം സൃഷിക്കാതിരിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതായി ബന്ധപ്പെട്ട സ്ഥാപനം അറിയിച്ച സാഹചര്യത്തിലും മതിയായ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാലുമാണ് തുടര്‍ നടപടികള്‍ ഒഴിവാക്കിയതെന്ന് ഉത്തരവില്‍ പറയുന്നു.
tRootC1469263">.jpg)


