കൊച്ചി കോര്‍പറേഷന്‍ ഉപരോധം ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും കേസ്

police8

കൊച്ചി കോര്‍പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ കേസെടുത്തത് കൂടാതെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസപെടുത്തല്‍ എന്നിവ ചുമത്തിയാണ് കോര്‍പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒവി ജയരാജനെതിരെ വധശ്രമത്തിന് കേസ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഉപരോധവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ ഡിസിസി പ്രസിഡന്റിനെതിരെ ഉള്‍പ്പെടെ കേസുണ്ട്. അന്യായമായി സംഘം ചേരല്‍, മാര്‍ഗ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Share this story