നിർധനരായ യുവതി യുവാക്കൾക്ക് സൗജന്യ ജി.ഡി.എ പരിശീലനവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

dsg
dsg

 
കൊച്ചി : നിർധനരായ യുവതി യുവാക്കൾക്ക്  സൗജന്യ തൊഴിൽ പരിശീലനവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. തിരഞ്ഞെടുത്ത 50 പേർക്കാണ് നാഷണൽ സ്കിൽ ഡെവലപ്മെന്റ്  അതോറിറ്റിയുടെ അംഗീകാരമുള്ള  ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്സിന്റെ പരിശീലനം നൽകുന്നത്. പരിശീലനത്തിന് ശേഷം  ആസ്റ്റർ മെഡ്സിറ്റിയിൽ ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റർ മെഡ്സിറ്റി നോളജ് ഹബ്ബിൽ നടന്ന ചടങ്ങിൽ  ഹൈബി ഈഡൻ എം.പി നിർവഹിച്ചു.

tRootC1469263">

സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ആസ്റ്റർ മെഡ്‌സിറ്റിയുടെ പ്രതിബദ്ധത ഒരിക്കൽ കൂടി വ്യക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനം നേടി പുറത്തു വരുന്ന ഒരു കൂട്ടം ജനറൽ ഡ്യൂട്ടി അസിസ്റ്റന്റുമാർ മെഡ്സിറ്റിക്ക് മുതൽകൂട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് മാസം ദൈർഘ്യമുള്ള പരിശീലന പരിപാടിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ  മൂന്ന് മാസം സ്റ്റൈപ്പന്റോടെയായിരിക്കും പരിശീലിപ്പിക്കുക. 25 പേർ വീതമുള്ള രണ്ട് ബാച്ചുകൾ ആയിട്ടാണ് പരിശീലന ക്ലാസുകൾ നടത്തുന്നത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ നിശ്ചയിച്ച ശമ്പള വ്യവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ  സ്ഥിര നിയമനം  നൽകുമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ്  ഫർഹാൻ യാസീൻ വ്യക്തമാക്കി.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന  രോഗികൾക്ക് ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.എ തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്. നഴ്സിങ്ങിന്റെ പ്രാഥമിക പാഠങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ലഭിച്ച    ഉദ്യോഗാർഥികളുടെ അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരായവരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്.

Tags