കൊച്ചിയിൽ ​ 1.75 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പോലീസ് പിടിയിൽ

google news
ag


കൊ​ച്ചി: ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യി. പ​ച്ചാ​ളം ഷ​ൺ​മു​ഖ​പു​രം പു​ല്ലും​വേ​ലി വീ​ട്ടി​ൽ വി​ഷ്ണു (25), ഞാ​റ​ക്ക​ൽ എ​ട​വ​ന​ക്കാ​ട് മു​ണ്ടേ​ങ്ങാ​ട്ട് വീ​ട്ടി​ൽ ആ​തി​ര (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ.​സി.​പി സി. ​ജ​യ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​മൃ​ത ന​ഗ​റി​ലു​ള്ള ഓ​റ​ഞ്ച് ബേ ​ലോ​ഡ്ജി​ലെ റൂ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 1.75 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ കെ.​എ​ക്സ്. തോ​മ​സ്, എ​സ്.​ഐ വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ന​സീ​ർ, ദി​നൂ​പ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​ഖി​ൽ, പ്രി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags