കൊച്ചി എയർപോർട്ട് അതോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരും ; സുപ്രീം കോടതി
ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതി.
സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരവകാശത്തിന്റെ പരിധിയിൽവരുമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ ‘സിയാൽ’ സമർപ്പിച്ച ഹരജി ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. സിയാൽ ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന 2019ലെ വിവരാവകാശ കമീഷൻ ഉത്തരവിനെതിരെ തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിലല്ലെന്ന് വാദിച്ച് സിയാൽ കേരള ഹൈകോടതിയെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വാദം തള്ളിയിരുന്നു.
സിയാലിനും അതിന് മുമ്പ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സൊസൈറ്റി (കെ.ഐ.എ.എസ്) ക്കും കേരള, കേന്ദ്ര സർക്കാറുകളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും സിയാൽ ഡയറക്ടർ ബോർഡിലെ 11 പേരിൽ ആറു പേർ എക്സ് ഒഫീഷ്യാ സർക്കാർ അംഗങ്ങ്ാണെന്നും അതിനാൽ ഇത് പബ്ലിക് അതോറിറ്റി ആണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കാനും ഹൈകോടതി നിർദേശിച്ചു. ഇത് ചോദ്യംചെയ്താണ് സിയാൽ സുപ്രീം കോടതിയിലെത്തിയത്.
.jpg)


