ഭാര്യ വീട്ടിൽ നിർത്തിയിട്ട സെബാസ്റ്റ്യൻ്റെ കാറിൽ കത്തിയും ചുറ്റികയും ഡീസൽ കന്നാസും ; പള്ളിപ്പുറം തിരോധാനക്കേസിൽ നിർണായക തെളിവുകൾ, കസ്റ്റഡി നീട്ടി വാങ്ങി അന്വേഷണം

sebastian
sebastian

ആലപ്പുഴ : ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻറെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി. ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യൻ്റെ ഭാര്യാ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം വാഹനം പരിശോധിച്ചു. ഈ വസ്തുക്കൾ ഫോറൻസിക് പരിശോധനക്കായി അയക്കും.ജെയ്നമ്മ, ബിന്ദു പത്മനാഭൻ,സിന്ധു,ആയിഷ എന്നിവരുടെ തിരോധാനക്കേസിലാണ് നിർണായ തെളിവുകൾ ലഭിച്ചിരിക്കുന്നത്

tRootC1469263">

കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതിയെ ഈ മാസം 12 വരെ ഏറ്റുമാനൂർ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു.പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷണങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലവും ഈ ആഴ്ച ലഭിക്കും. സെബാസ്റ്റ്യൻൻ്റെ ഭാര്യ, സുഹൃത്ത് റോസമ്മ എന്നിവരെയും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

Tags