കേരളം സാമ്പത്തികമായി തരിപ്പണമാണെന്ന എ കെ ആന്റണിയുടെ വാദത്തെ എതിര്‍ത്ത് കെഎന്‍ ബാലഗോപാല്‍

balagopal

എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്.

എകെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം പാപ്പരായ സംസ്ഥാനമാണെന്നും 2001-ല്‍ താന്‍ മുഖ്യമന്ത്രിയായ കാലത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തുടക്കത്തില്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സതീശന് സംസ്ഥാനത്തെ കരകയറ്റാന്‍ ആവശ്യമായ സാവകാശം നല്‍കണമെന്നുമുള്ള എകെ ആന്റണിയുടെ പ്രസ്താവനക്കെതിരെ മുന്‍ ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. 

എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകള്‍ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

Tags