പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതം : കെ.എൻ. ബാലഗോപാൽ

It is tantamount to summoning people only to humiliate them; the government is driven by arrogance and a feudal mindset—K.N. Balagopal lashes out at C.P. John.

 പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ.ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി (PAC) ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് താൻ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഒരു കത്തും നൽകിയിട്ടില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ആവർത്തിച്ചു വ്യക്തമാക്കി.

അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതലയെന്ന് ഓർമ്മിപ്പിച്ച കെ.എൻ. ബാലഗോപാൽ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണ് അതെന്നും ചൂണ്ടിക്കാണിച്ചു.

ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നതും സാങ്കൽപ്പിക കഥകൾ മെനയുന്നതും ആ പദവിയുടെ അന്തസ്സിന് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.വസ്തുതകൾ മനസ്സിലാക്കി, ഇനിയെങ്കിലും പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന പക്വമായ സമീപനമാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags