KMAT 2026; ആദ്യ സെഷനിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

Registration
Registration

എംബിഎ പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെമാറ്റ്) 2026 സെഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് 2026 ജനുവരി 15 വൈകുന്നേരം നാല് മണിവരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.

സംസ്ഥാനത്ത് എംബിഎ കോഴ്‌സ് നൽകുന്ന സർവകലാശാലകൾ, ഡിപാർട്‌മെന്റ്‌സ്, ഓട്ടോണമസ് സ്ഥാപനങ്ങൾ, അഫിലിയേറ്റ് ചെയ്ത മാനേജ്‌മെന്റ് കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായി കെമാറ്റ് പരീക്ഷയുടെ സ്‌കോറാണ് പരിഗണിക്കുക. യോഗ്യതയുള്ള വിദ്യാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

tRootC1469263">

യോഗ്യതകൾ

    ഇന്ത്യക്കാർക്കും വിദേശത്തുള്ളവർക്കും കെമാറ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം.
    പരീക്ഷ എഴുതാൻ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
    അപേക്ഷകർ ആർട്‌സ്, സയൻസ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് തത്തുല്യ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത ഡിഗ്രി പൂർത്തിയാക്കണം. അവസാന വർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. എംബിഎയുമായി ബന്ധപ്പെട്ട പ്രവേശനനടപടികൾ ആരംഭിക്കുന്നതിന് മുൻപ് പരീക്ഷയുടെ ഫലമറിയണം.

    ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ KMAT 2026 എന്ന ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് തിരഞ്ഞെടുക്കുക
    ആദ്യഘട്ടമായ വൺടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ഉണ്ടാക്കുക.
    കൃത്യമായ വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക
    ഫീസ് അടയ്ക്കുക. (ജനറൽ/ഇഡബ്ല്യുഎസ്- 1000, എസ്‌സി- 500, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.)
    അപേക്ഷയുടെ കൂടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
    ഫൈനൽ സബ്മിഷൻ നൽകിയ ശേഷം ആപ്ലിക്കേഷൻ ഫോം പ്രിന്റെടുത്ത് സൂക്ഷിക്കുക.

കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷയുടെ ആദ്യ സെഷൻ ജനുവരി 25- ന് നടക്കും. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷയിൽ നാല് വിഭാഗങ്ങൾ ഉണ്ടായിരിക്കും. 180 ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് 720 മാർക്കാണ് ഉണ്ടാവുക. ഓരോ തെറ്റുത്തരത്തിനും ഒരു മാർക്ക് വീത് കുറയും. അഡ്മിറ്റ് കാർഡിനെക്കുറിച്ച്‌ പിന്നീട് അറിയിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags