കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വം, മതവര്‍ഗീയതയ്ക്ക് സഹായം ഒരുക്കുന്ന നിലപാട്: പി എ മുഹമ്മദ് റിയാസ്

If you get in between and ask like this, the flow will go away: Minister Mohammad Riaz trolled journalists

കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വമാണെന്നും മതവര്‍ഗീയതയ്ക്ക് സഹായമൊരുക്കുന്ന നിലപാടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വമാണെന്നും മതവര്‍ഗീയതയ്ക്ക് സഹായമൊരുക്കുന്ന നിലപാടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഷാജിയുടെ പ്രസ്താവന സംഘപരിവാര്‍ അജണ്ട കുത്തിവെക്കാനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. പ്രധാനമന്ത്രിയുടെ ചിത്രം വരുന്നതുകൊണ്ട് മാത്രമല്ല, എല്ലാ ക്രെഡിറ്റും കേന്ദ്രത്തിന് നല്‍കുന്നുണ്ടെന്നും ലോഗോ വന്നാലും ചാപ്പ കുത്തല്‍ തന്നെയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലൈഫ് പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലൈഫിന്റെ ഫണ്ട് തങ്ങളുടേതാണെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുകയാണെന്നും ആ പ്രചാരണം തെറ്റാണെന്ന് കേരളം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഫണ്ട് കേന്ദ്രത്തിന്റേതാണ് എന്ന് സ്ഥാപിക്കാന്‍ അനാരോഗ്യകരമായ ശ്രമമാണോ നടക്കുന്നതെന്ന് പരിശോധിക്കണമെന്നും മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാട് കൂടിയാണ് അതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags