കെ എം ഷാജിക്ക് റേഞ്ച് റോവര്‍ നല്‍കിയ വ്യവ്യസായി യാക്കൂബിനായി സര്‍ക്കാര്‍ വഴിവിട്ട സേവനം നടത്തിയോ എന്ന റിപ്പോര്‍ട്ടുകൾ ഗൗരവമുള്ളത് ; പി ജയരാജന്‍
കണ്ണൂര്‍: കെ എം ഷാജിക്ക് റേഞ്ച് റോവര്‍ നല്‍കിയ വ്യവ്യസായി യാക്കൂബിനായി സര്‍ക്കാര്‍ വഴിവിട്ട സേവനം നടത്തിയോ എന്ന റിപ്പോര്‍ട്ടുകൾ ഗൗരവമുള്ളതെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കെ എം ഷാജിക്ക് വ്യവസായി യാക്കൂബ് റേഞ്ച് റോവര്‍ വെറുതെ കൊടുത്തതാണോ എന്ന് അദ്ദേഹം ചോദിച്ചു. കെ എം ഷാജി അഴീക്കോട് എംഎല്‍എയായിരുന്നപ്പോള്‍ സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ആക്ഷേപം നേരിട്ടത്. കാവുംപടി എച്ച്എസ്എസ് മാനേജ്‌മെന്റ് തര്‍ക്കത്തിലും അത്തരം ഇടപെടല്‍ നടന്നെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് ഭരിക്കുന്നത് ലീഗാണ്, മറുവശത്തും ലീഗുകാര്‍ തന്നെ. അതില്‍ ഒരു ഭാഗത്ത് നില്‍ക്കുന്ന ആളാണ് യാക്കൂബെന്നും ഇവര്‍ നല്‍കിയ അപേക്ഷയില്‍ വിദ്യാഭ്യാസമന്ത്രി നേരിട്ട് ഇടപെട്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇവരെ കൂടി കേട്ട് തീരുമാനമെടുക്കണം എന്ന് മന്ത്രി എഴുതി നല്‍കിയെന്നും അഴിമതിക്ക് വളം വെച്ച് നല്‍കുകയാണ് യുഡിഎഫ് എന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിമാരുടെ വിദേശ യാത്രയില്‍ പ്രതികരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താം എന്നാല്‍ സര്‍ക്കാര്‍ ചെലവിലാണോ എന്നതാണ് നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി. നിയമപരമായി പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാവില്ല. എന്നാല്‍ ധാര്‍മികത നോക്കണമെന്നും ശൈലജ പറഞ്ഞു. സിഎംആര്‍എല്‍ എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കെസിലെ ഇഡി കത്തില്‍ അന്വേഷണം ആരംഭിച്ചതിലും അവര്‍ പ്രതികരിച്ചു. ഇഡിക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരെ അന്വേഷണം വരുമ്പോള്‍ ഇ ഡി ശരിയല്ല എന്ന് പറയുന്നു. എന്നാല്‍ ഇവിടെ സിപിഐഎമ്മിനെതിരെ വരുമ്പോള്‍ ഇ ഡി ശരിയാകുന്നു. ഇത് ഇരട്ടത്താപ്പാണെന്നും സിപിഐഎം നേതാവ് വ്യക്തമാക്കി.
.jpg)

