സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി ; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

KM Shaji is saving government money by not using a government vehicle; Minister Sunny Joseph defends the move.

കണ്ണൂർ: ആഡംബര കാർ യാത്ര വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെഎം ഷാജിയെ വിമർശിക്കുന്നത്. സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രികെഎം ഷാജി സർക്കാരിന്റെ പൈസ ലാഭിക്കുകയാണ്. സൗജന്യമല്ല സൗകര്യമാണ് അത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്ന് മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർ‌ത്തു. 

മന്ത്രിമാർ വിദേശ യാത്ര നടത്തിയത് സർക്കാർ ചിലവിൽ അല്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിനെ വിമർശിക്കാൻ മറ്റൊന്നും ഇല്ലാത്തതു കൊണ്ടാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നത്. മന്ത്രിമാരുടെ വിദേശ യാത്രയിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല ആരും സർക്കാരിൻ്റെ പണം ഉപയോഗിച്ചല്ല യാത്ര ചെയ്യുന്നത് ഗൾഫിലേക്കുള്ളത് വലിയ ചെലവുള്ള യാത്രയല്ല.

 സുഹൃത്തുക്കൾ നൽകുന്നത് സൗജന്യമല്ല അതൊരു സൗകര്യമാണ്. സൗകര്യവും സൗജന്യവും രണ്ടും രണ്ടാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ലോക കേരളസഭ ധൂർത്ത് മാറ്റി നിർത്തിയാൽ നല്ല ആശയമാണ്. പണം അനുവദിച്ചത് നന്നായി ചെലവഴിക്കാൻ. സർക്കാരിൻ്റെ യൂടേണല്ല റൈറ്റ് ടേണാണെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.

Tags