മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ് : ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകി കോടതി

Trial in the case of journalist KM Basheer being hit by a car and killed; to begin from August 1

 മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ഇതോടെ കേസ് പരിഗണിക്കുന്ന എല്ലാ ഘട്ടങ്ങളിലും ശ്രീറാം നേരിട്ട് കോടതിയിലെത്തേണ്ടതില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തേണ്ടതിനാൽ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമൻ അപേക്ഷ നൽകിയത്. അതേസമയം, കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകാത്തതിനാൽ വിചാരണ നടപടികൾ നിലവിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷയിലും കോടതിയുടെ നിലപാട് ശ്രദ്ധേയമാണ്.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കേരളത്തെ നടുക്കിയ അപകടമുണ്ടായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടത്. ഏറെ ചർച്ചയായ കേസിൽ വിചാരണ നടപടികൾ നീണ്ടുപോകുന്നതിനിടെയാണ് പ്രതിക്ക് നേരിട്ട് ഹാജരാകുന്നതിൽനിന്ന് കോടതി ഇളവ് നൽകിയിരിക്കുന്നത്.

Tags