‘കെ എം എബ്രഹാം ഉന്നയിച്ച നിയമപ്രശ്‌നങ്ങൾ തള്ളി കളയാനാകില്ല, പരിശോധിച്ച് തീരുമാനം എടുക്കും’ ; മുഖ്യമന്ത്രി

pinarayi vijayan
pinarayi vijayan

തിരുവനന്തപുരം: ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം ഉന്നയിച്ച നിയമപ്രശ്‌നങ്ങൾ തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലെ നിയമ പ്രശ്‌നങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലും മറ്റ് രണ്ടുപേരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ എബ്രഹാമിന്റെ ആരോപണം. ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന എബ്രഹാമിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത. പദവിയിൽ തുടരണോ എന്ന തീരുമാനം എബ്രഹാം മുഖ്യമന്ത്രിക്ക് വിടുമ്പോൾ തുടരാം എന്ന് തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

tRootC1469263">

Tags