കണ്ണൂർ ജില്ലയിൽ 'ഡൈഫിക്ക്' ഭാരവാഹി ആകാൻ പോലും ആളില്ലാ കാലം വന്നു : കെ കെ വിനോദ് കുമാർ

BJP can contest in all wards in local body elections: KK Vinod Kumar

 കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഡിവൈഎഫ്ഐക്ക് ഭാരവാഹി ആകാൻ പോലും ആളില്ലാക്കാലം വന്നതായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു. സിപിഎമ്മിന്റെ ശക്തി ദുർഗ്ഗം എന്ന് ആ പാർട്ടിയുടെ നേതാക്കൾ  അവകാശപ്പെടുന്നിടത്ത് കനത്ത പരാജയമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഏൽക്കേണ്ടി വന്നത്. ഭൂമാഫിയ ബന്ധവും ക്വട്ടേഷൻ പ്രവർത്തനവും രക്തസാക്ഷി ഫണ്ട് വെട്ടിപ്പും നടത്തുന്നവരാണ് പാർട്ടിയെ നയിക്കുന്നതെന്ന അണികളുടെയും ജനങ്ങളുടെയും പൊതു ധാരണ ബലപ്പെടുത്തുന്ന ജനവിധി ഉണ്ടായിട്ടും അതിൽ നിന്നും പിന്മാറാൻ സിപിഎം തയ്യാറായിട്ടില്ല. 

ബിഎംഎസ് നേതാവും ബിജെപി പ്രവർത്തകനുമായ സി കെ രാമചന്ദ്രനെ വെട്ടിക്കൊന്ന കേസിലെ പ്രതിയും പയ്യന്നൂരിൽ സിപിഎം നടത്തുന്ന ആക്രമങ്ങളിൽ നേതൃത്വം കൊടുത്തയാളുമായ ടി സി വി നന്ദകുമാറിനെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ട്രഷററായി നിയമിച്ചിരിക്കുന്നു. പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് നന്ദകുമാറിനെ ബ്ലോക്ക് ട്രഷററാക്കിയത്.

 സമ്മേളന നഗരിയിൽ ഇത്തരം ആളുടെ കട്ടൗട്ട് സ്ഥാപിക്കുകയും ജയിലിൽ കിടക്കുന്നയാളുടെ സന്ദേശങ്ങൾ സമ്മേളനത്തിൽ വായിക്കുകയും ചെയ്യുന്നു.  ഇതുവഴി പോലീസിന് നേരെയും മറ്റു പാർട്ടിക്കാർക്കെതിരെയും വെല്ലുവിളിയും ഭീഷണിയും സൃഷ്ടിക്കാനാണ് ഡൈഫിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെ കെ വിനോദ്കുമാർ പറഞ്ഞു.

Tags