കുറ്റകൃത്യം തെളിഞ്ഞു, കേസിൽ ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു ; കെ കെ ഷൈലജ

shailaja
shailaja

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി പുറത്തുവന്നതിന് പിന്നാലെ, കേസിൽ ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.എൽ.എയുമായ കെ.കെ. ശൈലജ. എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച അവർ, അപ്പീൽ പോകുമെന്ന പ്രോസിക്യൂഷൻ്റെ സൂചനയെ സ്വാഗതം ചെയ്യുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കുറ്റകൃത്യം തെളിഞ്ഞുവെന്നും അവർ വ്യക്തമാക്കി.

tRootC1469263">

ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിൻ്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബാക്കി പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കോടതി വിധി തൃപ്തികരമല്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു.

ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിന്യായം വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. പ്രോസിക്യൂഷൻ തെളിവുകൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണമായി പുറത്തുവന്നത്.

Tags