കെ.കെ. രമ എം.എൽ.എക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാൻ ആർ.എം.പി
തിരുവനന്തപുരം: കെ.കെ. രമ എം.എൽ.എക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാൻ ആർ.എം.പി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സച്ചിൻ ദേവ് എം.എൽ.എക്കും ദേശാഭിമാനി ദിനപത്രത്തിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആർ.എം.പി നേതൃത്വം വ്യക്തമാക്കി.
tRootC1469263">സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷത്തിൽ കെ.കെ. രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന രീതിയിൽ വ്യാജ എക്സ് റേ ദൃശ്യങ്ങളടക്കം ഉപയോഗിച്ച് സൈബർ ആക്രമണം നടന്നിരുന്നു.
രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് എം.എൽ.എ പോസ്റ്റിട്ടിരുന്നു. സച്ചിൻദേവിനെതിരെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി.
.jpg)


