സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം: സചിൻദേവിനെതിരെ പരാതി നൽകി കെ.കെ രമ

kkrama
kkrama

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയതിന് സചിൻദേവ് എം.എൽ.എക്കെതിരെ പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയെന്ന് എം.എൽ.എ അറിയിച്ചു. സചിൻദേവ് എം.എൽ.എ പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്

tRootC1469263">

സി.പി.എമ്മിന്റെ സൈബർ അണികളുടെ നിലവാരത്തിലാണ് എം.എൽ.എയുടെ പ്രചാരണമെന്ന് രമ ആരോപിച്ചു. ഈ പ്രചാരണമാണ് സി.പി.എമ്മിന്റെ സൈബർ അണികൾ ഇപ്പോൾ പിന്തുടരുന്നതെന്നും അവർ പറഞ്ഞു. നേരത്തെ നിയമസഭയിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.കെ രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയിൽ സചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

Tags