മറ്റുള്ളവർക്കായി സ്വയം എരിഞ്ഞു കൊണ്ടിരിക്കുന്ന സഹന സൂര്യൻ : മുഖ്യമന്ത്രി പിണറായി വിജയനെപുകഴ്ത്തി കൊണ്ടുള്ള കെ.കെ.രാഗേഷിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് രാഷ്ട്രീയ ചർച്ചയാകുന്നു
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് രംഗത്തെത്തിയത് രാഷ്ട്രീയചർച്ചയാകുന്നു. ഏറെക്കാലം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അനുഭവത്തിലാണ്കെ കെ രാഗേഷ് പ്രശസ്ത കവി ഒ എൻ വി കുറിപ്പിൻ്റെ വരികൾ കടമെടുത്തു കൊണ്ട് മുഖ്യമന്ത്രിയെ മറ്റുള്ളവർക്കായി സ്വയം കത്തിഎരിഞ്ഞു കൊണ്ടിരിക്കുന്ന സഹന സൂര്യനോട് മുഖ്യമന്ത്രി പിണറായി വിജയനെ ഉപമിച്ചത്.
tRootC1469263">
ത്യാഗപൂർണ്ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികൾക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്നും കെ കെ രാഗേഷ് തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽപറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്ത കാലയളവ് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാൻ കഴിഞ്ഞുവെന്നും കെ കെ രാഗേഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള കെ.കെ രാഗേഷിൻ്റെ ഈ പുകഴ്ത്തലിന് അനുകൂലവും പ്രതികൂലവുമായ നിരവധി കമൻ്റുകളാണ് ഉയർന്നുവന്നിട്ടുള്ളത്.
.jpg)


