നല്ല വാക്ക് പറഞ്ഞതിന് സ്ത്രീയെന്ന പരിഗണന നൽകാതെ ദിവ്യയെ അധിക്ഷേപിക്കുന്നു: കെ.കെ.രാഗേഷ്

Divya is being abused without considering her as a woman for saying a kind word: K.K. Ragesh
Divya is being abused without considering her as a woman for saying a kind word: K.K. Ragesh

കണ്ണൂർ : സർക്കാർ ഉന്നത ഉദ്യോഗസ്ഥയായ ദിവ്യ എസ്.അയ്യർ തന്നെ അഭിനന്ദിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തിൽ പ്രതികരണവുമായി കെ കെ രാ​ഗേഷ് രം​ഗത്തെത്തുന്നത്. വിവാദം അനാവശ്യമെന്ന് കെ.കെരാ​ഗേഷ് പാറക്കണ്ടിയിലെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

tRootC1469263">

യൂത്ത് കോൺ​ഗ്രസ് നിലപാട് ദൗർഭാ​ഗ്യകരമെന്ന് പറഞ്ഞ രാ​ഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാ​ഗേഷ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത് .ഒരു പ്രൊഫഷണൽ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതിൽ എന്താണ് തെറ്റെന്നും കെ കെ രാഗേഷ് ചോദിച്ചു .ജില്ലാ സെക്രട്ടറി അഭിവാദ്യങ്ങൾ എന്നല്ല പോസ്റ്റ് ചെയ്തത് സ്ത്രീയെന്ന പരിഗണന നൽകാതെയാണ് സൈബർ ബുള്ളിയിങ് നടത്തുന്നത തെന്നും കെ.കെ.രാഗേഷ് ചൂണ്ടിക്കാട്ടി.

Tags