കൈറ്റ് 'കീ ടു എൻട്രൻസ്' മോക്ക് ടെസ്റ്റുകള്‍ 30 മുതല്‍
വിവിധ പരീക്ഷകള്‍ക്കായി ഘട്ടംഘട്ടമായാണ് മോക്ക് ടെസ്റ്റുകള്‍ ലഭ്യമാക്കുന്നത്. 30ന് ജെ.ഇ.ഇ 4.2.2, മെയിൻ, ഏപ്രില്‍ 8ന് കീം, ഏപ്രില്‍ 24ന് നീറ്റ്, മെയ് ഒന്നിന് സി.യു.ഇ.ടി എന്നീ ക്രമത്തിലാണ് പരീക്ഷ കള്‍ നടത്തുന്നത്
തിരുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കേരളത്തി ലെ ഹയർ സെക്കൻഡറി വി ദ്യാർഥികള്‍ക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂ ക്കേഷൻ (കൈറ്റ്) ഒരുക്കുന്ന 'കീ ടു' എൻട്രൻസ് പോർട്ടലിലെ മോക്ക് ടെസ്റ്റുകള്‍ക്ക് ഈ മാസം 30 മുതല്‍ തുടക്ക മാകും.യഥാർഥ പരീക്ഷയു ടെ മാതൃകയില്‍ ക്രമീകരിച്ചി രിക്കുന്ന മോക്ക് ടെസ്റ്റുകള്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ തയാറെടുപ്പ് കൂടുതല്‍ ഫലപ്രദമാക്കാൻ സഹായിക്കും.
വിവിധ പരീക്ഷകള്‍ക്കായി ഘട്ടംഘട്ടമായാണ് മോക്ക് ടെസ്റ്റുകള്‍ ലഭ്യമാക്കുന്നത്. 30ന് ജെ.ഇ.ഇ 4.2.2, മെയിൻ, ഏപ്രില്‍ 8ന് കീം, ഏപ്രില്‍ 24ന് നീറ്റ്, മെയ് ഒന്നിന് സി.യു.ഇ.ടി എന്നീ ക്രമത്തിലാണ് പരീക്ഷ കള്‍ നടത്തുന്നത്. വിദ്യാർഥികള്‍ക്ക് സ്കൂളില്‍ നിന്ന് ലഭിച്ച ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ച് https://entrance.kite. kerala.gov.in/ എന്ന പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിക്കാത്തവർക്ക് സ്കൂള്‍ പ്രിൻസിപ്പലി നെയോ നോഡല്‍ ടീച്ചറെയോ ബന്ധപ്പെടാവുന്നതാണ്.
ഇരുപതിനായിരത്തിലധി കം ചോദ്യങ്ങള്‍ അടങ്ങിയ പരിശീലന മൊഡ്യൂളുകള്‍ക്ക് പുറമെ, നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ യുള്ള നിരവധി പ്രാക്ടീസ് ചോ ദ്യങ്ങളും വ്യക്തിഗത പഠന പി ന്തുണയും പോർട്ടലിലുണ്ട്. ഓരോ വിദ്യാർഥിയുടെയും പഠന നിലവാരത്തിനനുസരി ച്ചുള്ള 'അഡാപ്റ്റീവ് ലേണിങ്' സൗകര്യവും പ്രകടന വിശകലനവും ഇതിന്റെ പ്രത്യേകതയാണ്.
വൻതുക നല്‍കി സ്വകാര്യ എൻട്രൻസ് കോച്ചിങ്ങുകള്‍ക്ക് പോകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ എ.ഐ അധിഷ്ഠിത പരിശീലനം വലിയ അനുഗ്രഹമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
.jpg)


