കണ്ണൂരിൽ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി ; പ്രതിഓടിരക്ഷപ്പെട്ടു

കൂത്തുപറമ്പ്:സ്വന്തം വീട്ടിന്റെ അടുക്കള തോട്ടത്തില്‍ കഞ്ചാവ്കൃഷി നടത്തിയ യുവാവിനെ എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കൂത്തുപറമ്പ്‌റെയ്ഞ്ച് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.അടുക്കള തോട്ടത്തിന്റെ മറവില്‍വളര്‍ത്തിയ കഞ്ചാവ് ചെടികളാണ് എക്‌സൈസ് പിടികൂടി. കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തിലാണ് വെളളവും വളവും കൊടുത്തു പരിപാലിച്ചതിനാല്‍ തഴച്ചുവളര്‍ന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതിനെ കുറിച്ചു നാട്ടുകാരില്‍ ചിലരാണ് എക്‌സൈസിനെ രഹസ്യമായി വിവരം അറിയച്ചത്.
രഹസ്യ വിവരം ലഭിച്ചതു പ്രകാരം പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘംവീടിന്റെ പിന്നാമ്പുറത്തെ പച്ചക്കറി തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു.അടുക്കള തോട്ടത്തില്‍ 84 സെന്റീ മീറ്റര്‍ മുതല്‍ 51 മീറ്റര്‍ വരെ ഉയരത്തില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ പാകമായി നില്‍ക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ മനസിലാവാതിരിക്കാന്‍ സമാനരീതിയിലുള്ള പാവുലും തക്കാളി ചെടികളും സമീപത്ത് നട്ടുവളര്‍ത്തിയിരുന്നു. ഇന്നു രാവിലെയോടെയാണ് വീടിന്റെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടയുടന്‍ വീട്ടുടമസ്ഥാനായ പ്രതി ഓടി രക്ഷപ്പെട്ടു.
കൈതേരി കണ്ടംകുന്ന് കപ്പണ സ്വദേശി പി.വി സിജിഷാണ് രക്ഷപ്പെട്ടതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇയാള്‍ നേരത്തെ കഞ്ചാവു കേസുകളിലെ പ്രതിയാണ്. ഇത്തരത്തില്‍ ലഭിച്ച വിത്തുകള്‍ കൊണ്ടാണ് വീടിനോട് ചേര്‍ന്ന് ചെടികള്‍ വളര്‍ത്തിയെടുത്തതെന്നും എക്സൈസ് സംഘം പറഞ്ഞു.സിജീഷിനെ കണ്ടെത്താന്‍ വേണ്ടി അന്വേഷണംഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെ കൂത്തുപറമ്പ് നഗരം കേന്ദ്രീകരിച്ചു കഞ്ചാവ്‌വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍. ഇതരസംസ്ഥാന തൊഴിലാളികളേകേന്ദ്രീകരിച്ചാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.