മുതുകുളത്ത് വയോധികയുടെ കൊലയാളി പിടിയില്‍

dead

പൊലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ കൊലപാതകത്തിന് ശേഷവും ഇയാള്‍ നാട്ടില്‍ത്തന്നെ തങ്ങുകയായിരുന്നു.

മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതില്‍ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും അകന്ന ബന്ധുവുമായ പ്രകാശന്‍ (50) അറസ്റ്റില്‍. സ്വര്‍ണവും പണവും കവരാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ പ്രതി ജീവനോടെ കായലില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ കൊലപാതകത്തിന് ശേഷവും ഇയാള്‍ നാട്ടില്‍ത്തന്നെ തങ്ങുകയായിരുന്നു. എസ് പിയുടെ മേല്‍നോട്ടത്തില്‍ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നില്‍ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. തങ്കമ്മയെയും വീടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്ന് പൊലീസ് ആദ്യമേ സംശയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരില്‍ ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Tags