കിഫ്ബി വേണ്ടെന്ന നിലപാട് ശരിയല്ല : കെ.എൻ. ബാലഗോപാൽ
Oct 17, 2026, 12:00 IST
കൊല്ലം : അടിസ്ഥാന വികസനത്തിനാണ് കിഫ്ബി ഊന്നൽ നൽകിയതെന്നും കിഫ്ബി വേണ്ടെന്ന നിലപാട് ശരിയല്ലന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കൊല്ലത്ത് വാർത്തലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമായ പദ്ധതികളെ ഏറ്റെടുക്കാവൂ എന്ന നിലപാട് ശരിയല്ല. ദേശീയപാത വികസനം പൂർത്തിയായെങ്കിൽ കിഫ്ബിയുടെ പങ്ക് അതിൽ വളരെ വലുതാണ്. ഇപ്പോഴത്തെ വിമർശനം രാഷ്ട്രീയപ്രേരിതമാണ്.
കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെങ്കിൽ അത് പരിശോധിക്കാം. എന്നാൽ, കിഫ്ബിയെ വേണ്ടെന്ന നിലപാട് പാടില്ല-അദ്ദേഹം പറഞ്ഞു.
.jpg)


