പട്ടാപ്പകൽ കൽപ്പറ്റ ടൗണിൽ നിന്നും തട്ടിക്കൊണ്ടുപോയി കവർച്ച : രണ്ട് കണ്ണൂർ സ്വദേശികൾ കൂടി അറസ്റ്റിൽ

google news
Kidnapping and robbery from Kalpatta town in broad daylight Two more natives of Kannur arrested

വയനാട്: പട്ടാപ്പകൽ കൽപ്പറ്റ ടൗണിൽ നിന്നും കോഴിക്കോട് കൊടുവള്ളി  സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. കണ്ണൂർ പിണറായി പുത്തൻകണ്ടം സ്വദേശികളായ പ്രണു ബാബു @ കുട്ടു (36) ശ്രീ നിലയം വീട്ടിൽ ശരത്ത് അന്തോളി (34) എന്നിവരെയാണ് ഗുരുവായൂർ പോലീസിന്റെ സഹായത്തോടുകൂടി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

വയനാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കൽപ്പറ്റ എ എസ് പി തപോഷ് ബസുമതാരി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി ഊർജ്ജമായ അന്വേഷണം നടത്തി വരികയായിരുന്നു.

പുത്തൻകണ്ടം സ്വദേശികളായ ദേവദാസ്, നിതിൻ എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു..അറസ്റ്റിലായ പ്രണുബാബു കാപ്പ ഉൾപ്പെടെ  കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ശരത് അന്തോളിയും കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. 

കൽപ്പറ്റ എ എസ് പി തബോഷ് ബസുമതാരി ഐപിഎസിന്റെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കൽപ്പറ്റ എസ് ഐ ബിജു ആന്റണി, തലപ്പുഴ എ എസ് ഐ ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള   അന്വേഷണസംഘം ഒളിവിൽകഴിഞ്ഞിരുന്ന പ്രതികളെ മാസങ്ങളായി പിന്തുടർന്നാണ്  ഇന്നലെ രാത്രി ഗുരുവായൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്.

Tags