കനത്ത ചൂടിനെ പ്രതിരോധിക്കാൻ കൂൾ ആൻഡ്‌ സോഫ്‌റ്റ്‌ വസ്‌ത്രവുമായി ഖാദി

Khadi comes up with cool and soft clothes to combat extreme heat

കണ്ണൂർ: കനത്ത ചൂടിനെ പ്രതിരോധിക്കാൻ കൂൾ ആൻഡ്‌ സോഫ്‌റ്റ്‌ വസ്‌ത്രവുമായി ഖാദി. കഠിനമായ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്ന പ്രകൃതിദത്തമായ വസ്ത്രങ്ങളാണ്‌ ഒരുക്കിയത്‌. കരവിരുതിൽ നൂൽനൂറ്റ് നെയ്തെടുക്കുന്ന വസ്ത്രങ്ങൾ ചൂടുകാലത്ത് വിയർപ്പ് വലിച്ചെടുത്ത് ചൂടിൽനിന്ന്‌ സംരക്ഷിക്കുന്നു. ത്വക്കിനും ആരോഗ്യപ്രദമാണ്‌. ഖാദി വസ്‌ത്രങ്ങൾ വാങ്ങുന്നതിന്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളിലുള്ള ഖാദിഗ്രാമ സൗഭാഗ്യ ഷോറൂമുകളിൽ തിരക്കേറുകയാണ്.

ഈ വർഷം വ്യത്യസ്തമായ നിറങ്ങളിൽ പുതിയ തലമുറകൾക്കും യോജിക്കുന്ന വിധത്തിൽ ആകർഷണ ഡിസൈനുകളിലുള്ള നിരവധി തുണിത്തരങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൂടുകാലത്ത് ധരിക്കാൻ പറ്റുന്ന മനില ഷർട്ടിങ്ങുകളുടെയും സമ്മർ കൂൾ റെഡിമെയ്ഡ് ഷർട്ടുകളുടെയും വിപുലമായ ശേഖരം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലുണ്ട്‌. 

Tags