കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

supreme court
supreme court

നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയേക്കും

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്‌ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

tRootC1469263">

നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയേക്കും

. അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. വന്ദേമാതരം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.

Tags