കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
May 13, 2026, 07:30 IST
ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും
ദില്ലിയില്‍ ഇന്നലെ നടന്ന അതി നിര്‍ണായക ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആര്‍ സി പക്ഷങ്ങള്‍. ഏതായാലും പ്രഖ്യാപന ശേഷവും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ടാകുമെന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.
.jpg)

