കേരളത്തിലെ കോൺഗ്രസിൽ ആർ.എസ്.എസ് ഏജന്റുമാർ : മുഹമ്മദ് റിയാസ്

muhammed riyas

പാലക്കാട്‌: നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

ആർഎസ്എസ് ഏജന്റുമാർ കേരളത്തിലെ കോൺഗ്രസിൽ ഉണ്ട്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രതിപക്ഷം. നിയമസഭ നല്ല രീതിയിൽ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രതിപക്ഷം സഭ തടസപ്പെടുത്താൻ വേണ്ടി മനഃപൂർവം ശ്രമിക്കുകയാണ്. കോൺഗ്രസിനെ നയിച്ചു കൊണ്ട് ആർ.എസ്. എസ് അജണ്ട നടപ്പാക്കുകയാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. ഫോട്ടോ ഷൂട്ട് സമരം മാത്രമാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസ് നടത്തുന്നതെന്നും റിയാസ് ആരോപിച്ചു.

Share this story