'ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും' ;മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസ്
ജെ സി ഡാനിയേല്‍ ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്
കൊച്ചി: ബജറ്റിലെ ഫിലിം സിറ്റി നിര്‍മിക്കുമെന്ന പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസ്.'ജെ സി ഡാനിയേല്‍ ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു.
ഒരിക്കല്‍ക്കൂടി അഭിവാദ്യങ്ങള്‍', ടൊവിനോ തോമസ് പറഞ്ഞു.മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തി. 'പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി', മോഹന്‍ലാല്‍ പ്രതികരിച്ചു.
.jpg)

