മുനമ്പത്തെ ഭൂമി വഖഫ് ഭൂമി പ്രശ്നം; ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് കേരള വഖഫ് ബോര്‍ഡ്

Munambamte Bhumi Waqf Land Issue; Kerala Waqf Board decides to withdraw review petition filed in High Court against order

പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍  കേരള വഖഫ് ബോര്‍ഡ് തീരുമാനം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മുനമ്പം ഭൂമിയില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

tRootC1469263">

വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം സുപ്രീംകോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യേണ്ട അപ്പീല്‍ തയ്യാറാക്കുന്നതിന് സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.  

Tags