കേരള സർവകലാശാല മൂന്നാം സെമസ്റ്റർ FYUGP പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

result

തിരുവനന്തപുരം: കേരള സർവകലാശാല 2025 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ FYUGP (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി വിദ്യാർത്ഥികൾക്ക് അതാത് കോളേജുകളിൽ 2026 ജനുവരി 8 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 2026 ജനുവരി 9 മുതൽ 16 വരെ സ്റ്റുഡന്റ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.

tRootC1469263">

കേരളസർവകലാശാല 2026 ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്‍സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ, മാർച്ച് 2026 (സപ്ലിമെന്ററി – 2021 - 2023 അഡ്മിഷൻ വരെ, മേഴ്സിചാൻസ് – 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Tags