കേരളസർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്‌സ് ആരംഭിക്കുന്നു

google news
university of kerala


തിരുവനന്തപുരം:  നാലുവർഷ ബിരുദപരിഷ്കാരത്തിന് ഒരുക്കവുമായി കേരള സർവകലാശാല. ജവാഹർലാൽ നെഹ്രു സർവകലാശാലയിലേതുപോലെ ‘എമിരറ്റ‌സ്‌ പ്രൊഫസറെ’ ഉൾപ്പെടെ നിയമിച്ച് നാലുവർഷ കോഴ്‌സിനുശേഷം ഗവേഷണവും പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് രൂപകല്പന.വിജ്ഞാപനം പുറപ്പെടുവിച്ചു.

നാലുവർഷബിരുദം കാര്യവട്ടം കാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലാണ് ആരംഭിക്കുക. ‘ബി.എ. ഓണേഴ്‌സ് ഇൻ പൊളിറ്റിക്കൽ സയൻസ് ആൻഡ്‌ ഇന്റർനാഷണൽ സ്റ്റഡീസ്, ഇക്കണോമിക്സ്, ഹിസ്റ്ററി’ എന്നപേരിലുള്ള കോഴ്‌സിന് വിജ്ഞാപനം പുറപ്പെടുവിച്ചുസംസ്ഥാനത്ത് ഇങ്ങനെയൊരു ബിരുദപരിഷ്കാരത്തിനു തുടക്കമിടാൻ കഴിഞ്ഞത് ചരിത്രനിമിഷമാണെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

നാലുവർഷ ബിരുദത്തിനായി ഇക്കണോമിക്സ്, ചരിത്രം എന്നീ വിഷയങ്ങളിൽ രണ്ടുപേരെ എമിരറ്റസ് പ്രൊഫസറായി നിയമിക്കുമെന്ന് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ പറഞ്ഞു. ഗസ്റ്റ് അധ്യാപകരായി വിരമിച്ചവർക്ക് മുൻഗണന നൽകും. മൂന്നുവർഷം കഴിഞ്ഞാൽ ബിരുദംനേടി പുറത്തുപോവാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവും. നാലുവർഷം പൂർത്തിയായവർക്ക് പിന്നീട്, ഗവേഷണത്തിനും അവസരമുണ്ടാവും. രണ്ടാംവർഷത്തിൽ വിദ്യാർഥികൾക്ക് ഐച്ഛികവിഷയം തിരഞ്ഞെടുക്കാം.
മൂന്നുവർഷത്തെ പഠനത്തിനുശേഷം ആ വിഷയത്തിൽ ബിരുദം ലഭിക്കും. മലയാളം, ഹിന്ദി, സംസ്കൃതം എന്നിവയാണ് രണ്ടാംഭാഷ. ഓൺലൈനായി 30 വരെ അപേക്ഷ സ്വീകരിച്ചശേഷം ഒക്ടോബർ പകുതിയോടെ ക്ലാസുകൾ തുടങ്ങും.

Tags