കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

CBSE board exams to be conducted in two phases; Know in detail who will be eligible for the second exam

BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.

വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.അതേസമയം എസ്‌സി പരീക്ഷാ ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും.

എസ് പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്. ഇന്ന് ചേര്‍ന്ന പി എസ് സി യോഗമാണ് തീരുമാനം എടുത്തത്. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല.

പകരം പരീക്ഷാ കണ്‍ട്രോളര്‍ക്ക് അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ വിവാദമായി. കേസ് അട്ടിമറിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ രഹസ്യമായാണ് കണ്‍ട്രോളറെ അന്വേഷണം ഏല്‍പ്പിച്ചതെന്നായിരുന്നു ആരോപണം. വിഷയത്തില്‍ പിഎസ്‌സി ആസ്ഥാനത്തേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Tags