ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകി കേരളാ യൂണിവേഴ്‌സിറ്റി


2015,2016 അക്കാദമിക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലാശാലയിൽ പഠിച്ചവർക്കണ് കേരളാ യൂണിവേഴ്‌സിറ്റി തുല്യതാസർട്ടിഫിക്കറ്റ് നൽകി വരുന്നത്. വിദ്യാർത്ഥികൾ ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
തിരുവന്തപുരം : ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി കേരളാ യൂണിവേഴ്‌സിറ്റി. 2015,2016 അക്കാദമിക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലാശാലയിൽ പഠിച്ചവർക്കണ് കേരളാ യൂണിവേഴ്‌സിറ്റി തുല്യതാസർട്ടിഫിക്കറ്റ് നൽകി വരുന്നത്. വിദ്യാർത്ഥികൾ ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
tRootC1469263">പരാതിയെ തുടർന്ന് കേരളാ സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി അക്കാദമിക്ക് കൗൺസിൽ കൂടിയ ശേഷം തുല്യത നിർത്തണമോ എന്ന കാര്യം പരിഗണിക്കുമെന്നാണ്. എന്നാൽ അക്കാദമിക്ക് കൗൺസിൽ എന്ന് പരിഗണിക്കുമെന്ന് സർവ്വകലാശാലയോട് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ കേരളാ സർവ്വകലാശാല വ്യക്തമായ ഉത്തരം നൽകുന്നില്ല. തുല്യത താൽക്കാലികമായി നിർത്തലാക്കിയ ഓർഡറും പരാതികാർക്ക് അയച്ചു നൽകിയിട്ടില്ല. കേരളാ സർവ്വകലാശാലയുടെ ഈ നിലപാടിനെതിരെ വിദ്യാർത്ഥികൾ ഗവർണറിന് പരാതി നൽകിയിട്ടുണ്ട്.
