കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യും

s

മുൻ വിസി രാമചന്ദ്രൻ നായർ, പിവിസി ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് പ്രതികൾ.

തിരുവനന്തപുരം: കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ വർഷങ്ങൾക്ക് ശേഷം മുൻ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച്.മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പിവിസി, രജിസ്ട്രാർ എന്നിവർക്കൊപ്പം മൂന്ന് സിൻഡിക്കേറ്റ് അംഗങ്ങളുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

മുൻ വിസി രാമചന്ദ്രൻ നായർ, പിവിസി ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് പ്രതികൾ.ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് കേസ് എഴുതി തള്ളിയിരുന്നു.അസി.നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റിയെന്നാണ് കണ്ടത്തൽ

Tags