കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

The state goes to the polling booth tomorrow; voters should follow these instructions

883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്.രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.മോക്പോളിങ് ആരംഭിച്ചു. 
883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

വോട്ടെടുപ്പ് തീരുന്ന വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് മദ്യനിരോധനമാണ്. കേരളത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ഇന്നലെ ഉള്‍പ്പെടെ കര്‍ശന പരിശോധനയാണ് നടന്നത്. നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിറക്കി. വെള്ളായാഴ്ച വരെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. വിഷു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം.

കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്.

Tags