സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിടയേകാന്‍ സാംസ്‌കാരിക കേരളം

soorya krishnamoorthy

പൊതുദര്‍ശനം രാവിലെ 7 മണി മുതല്‍ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ തുടങ്ങി. 

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിടയേകാന്‍ സാംസ്‌കാരിക കേരളം. കലയുടെ സൂര്യമൂര്‍ത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാന്‍ നിരവധിപേരാണ് എത്തിയിരിക്കുന്നത്. പൊതുദര്‍ശനം രാവിലെ 7 മണി മുതല്‍ തൈക്കാട് ഗണേശം ഓഡിറ്റോറിയത്തില്‍ തുടങ്ങി. 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ വിവിധ കലാ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്നലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിലും കലാ - സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയേകാന്‍ എത്തും. ഔദ്യോഗിക ബഹുമതികളോടെയും പ്രിയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികളോടെയും വൈകിട്ട് 5 മണിക്ക് തൈക്കാട് ശാന്തിക്കവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. സംസ്‌കാരം വൈകിട്ട് 6.45 നായിരിക്കും. സൂര്യയില്‍ എല്ലാ പരിപാടികളും തുടങ്ങിയിരുന്നത് 6.45 നായിരുന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചതും 6.45 നായിരുന്നു.

Tags