ചുട്ടുപൊള്ളി കേരളം ; പാലക്കാടും കോട്ടയത്തും താപനില കുതിച്ചുയരുന്നു

Heatwave in the state; School assemblies to be avoided, warning against exposure to heat from 11 am to 3 pm

 കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനിടയിൽ പാലക്കാട്, കോട്ടയം ജില്ലകളിൽ സാധാരണയേക്കാൾ വലിയ തോതിൽ ചൂട് വർധിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പാലക്കാട്ട് 4.7 ഡിഗ്രി സെൽഷ്യസും കോട്ടയത്ത് 4.2 ഡിഗ്രി സെൽഷ്യസും അധികമായി ഉയർന്നാണ് ഇന്നത്തെ താപനില രേഖപ്പെടുത്തിയത്. ഈ രണ്ട് ജില്ലകളിലും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്.

കൂടാതെ പുനലൂരിൽ സാധാരണയെക്കാൾ 3.3 ഡിഗ്രി സെൽഷ്യസ് കൂടി 35.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

Tags