'കേരള സ്റ്റോറി 2'; സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Kerala Story controversy: No matter how many stories come out, V Sivankutty says

ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്‌സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഹര്‍ജിക്കാരുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു

വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജിക്കാരന്‍.കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെ നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

tRootC1469263">

ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്‌സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഹര്‍ജിക്കാരുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഉള്ളടക്കം എന്തെന്നറിയാന്‍ സിനിമ കാണാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ എടുത്തത് എന്നു പറയുന്നത് കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും. കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങള്‍ സഹവര്‍ത്തിത്തത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ട്രെയിലര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാക്കളും കോടതി അറിയിച്ചിരുന്നു.

Tags