ലോക കേരളസഭ തുടരില്ല, UDF തീരുമാനത്തിൽ മാറ്റമില്ല; സർക്കാർ ഒരു രൂപ പോലും വകയിരുത്തിട്ടില്ല: മുഖ്യമന്ത്രി

Chief Minister VD Satheesan explains that the state government has no role in the ED raid

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ല. അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിൻ്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മർദത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ലോക കേരള സഭ തുടരാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിർത്തിരുന്നു. ധൂർത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

Tags