മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി

mullaperiyar

വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തര്‍പ്രദേശ് സ്വദേശി എംഎല്‍ ശര്‍മയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്. 

അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി  ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്. മുന്‍ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയര്‍ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജന്‍ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

Tags