സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

google news
rain-

കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യ പ്രദേശിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദം അടുത്ത 2 ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലേക്ക് നീങ്ങിയേക്കും. കൂടാതെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. ഇതാണ് കേരളത്തിലെ മഴയ്ക്ക് കാരണം.

Tags