അഞ്ചു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത
Nov 2, 2026, 18:43 IST
കാസർകോട്: മൂന്നു മണിക്കൂറിനുള്ളിൽ കാസർകോട് ഉൾപ്പെടെ അഞ്ചു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവയാണ് മഴ മുന്നറിയിപ്പിലുള്ള മറ്റു ജില്ലകൾ. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നാളെ മഞ്ഞ അലർട്ടാണ്. മറ്റന്നാൾ (ബുധൻ) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)

