കേരളത്തിൽ മഴ ശക്തമായി തുടരും

Widespread rain in Kerala today and tomorrow

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കിഴക്കൻ ഉത്തർപ്രദേശിൽ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്രയ്ക്കും മറാത്താവാഡയ്ക്കും കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും കേരളത്തിനും മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തുടങ്ങി കേരളം, തെക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴിവരെ നീളുന്ന മറ്റൊരു ന്യൂനമർദ്ദ പാത്തിയും തുടരുകയാണ്.

ഇതിന്റെ സ്വാദീനഫലമായി, സംസ്ഥാനത്ത് മേയ് 21 വരെ  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ കാലവർഷം മെയ്‌ 26 ഓടെ എത്താൻ സാധ്യതയുണ്ട്. കാലവർഷമെത്തുന്നതിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags