കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യത
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല
കേരളത്തില്‍ ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് പ്രത്യേക ജില്ലകളില്‍ മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെട്ട സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയും അന്തരീക്ഷ സ്ഥിതിയും മാറാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല.
tRootC1469263">തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട്, പുതുച്ചേരി തീരങ്ങള്‍, തെക്കൻ ആന്ധ്രാപ്രദേശ്, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നല്‍കി.
.jpg)


