ഇന്നും മഴ തന്നെ : ശക്തമായ കാറ്റിനും സാധ്യത
Aug 30, 2025, 08:50 IST
കണ്ണൂർ : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
tRootC1469263">മഴയ്ക്ക് പുറമെ മണിക്കൂറിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് ഇന്നും കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
.jpg)


